Asianet News MalayalamAsianet News Malayalam

ട്രെന്റിനൊപ്പം ചേന്ദമംഗലം കൈത്തറി; ഓണക്കാലത്ത് പുതിയ സാധ്യതകളുടെ പരീക്ഷണം

ചേന്ദമംഗലം കൈത്തറി മേക്ക് ഓവറിലാണ്. ഓണത്തിനും,വിഷുവിനും, അമ്പലത്തിലേക്കും മാത്രം പതിവുള്ള മലയാളിപ്പെണ്ണിന്‍റെ കസവ്, സെറ്റ് സാരികളെ ഫാഷൻ ലോകത്തേക്ക് അഴിച്ചുവിട്ടിരിക്കുകാണ് ഇവർ...

new trends in Chendamangalam handloom
Author
Kochi, First Published Aug 16, 2021, 8:39 AM IST

കൊച്ചി: ട്രെൻഡിനൊപ്പം മാറി ചിന്തിച്ചതോടെ ചേന്ദമംഗലം കൈത്തറിക്കും ഇത് നല്ല കാലം. പ്രളയാനന്തരം എത്തിയ ഡിസൈനർമാരുടെ കരുത്തിലാണ് കൈത്തറി വസ്ത്രങ്ങളുടെ വ്യത്യസ്തമായ വേഷപ്പകർച്ച. തുടർച്ചയായ പ്രതിസന്ധികളിൽ കാലിടറുമായിരുന്ന പ്രസ്ഥാനമാണ് ഓണക്കാലത്ത് പുതിയ സാധ്യതകളിൽ ശക്തമായ തിരിച്ച് വരവിനൊരുങ്ങുന്നത്.

ചേന്ദമംഗലം കൈത്തറി മേക്ക് ഓവറിലാണ്. ഓണത്തിനും,വിഷുവിനും, അമ്പലത്തിലേക്കും മാത്രം പതിവുള്ള മലയാളിപ്പെണ്ണിന്‍റെ കസവ്, സെറ്റ് സാരികളെ ഫാഷൻ ലോകത്തേക്ക് അഴിച്ചുവിട്ടിരിക്കുകാണ് ഇവർ. കസവിന്‍റെ വീതി കുറച്ച്, നീളമൊന്ന് ഒതുക്കിയപ്പോൾ ഡെയ്‍ലി വെയറായി, ചെറുപ്പക്കാരും ഏറ്റെടുത്തു. സംഭവം ഹിറ്റായി. ഓണത്തിനായി ഓളം പ്രത്യേക കളക്ഷൻസിനും. അഭിഭാഷകർക്കായുള്ള വിധി കളക്ഷൻസിനും സംസ്ഥാനത്തിന് പുറത്ത് നിന്ന് വരെ ആവശ്യക്കാർ കൂടിയതോടെ ചേന്ദമംഗലത്തെ നെയ്ത്തുശാലകളിലും കൂടുതൽ തെളിച്ചം വന്നു.

പ്രളയാനന്തരം ചേന്ദമംഗലത്തെത്തിയ ഒരുപറ്റം സന്നദ്ധസംഘടനകളും,ഡിസൈനർമാരുമാണ് കൈത്തറിയെ കരയ്ക്കെത്തിച്ചത്. രാജ്യാന്തര റാംപുകളിൽ ശ്രദ്ധിക്കപ്പെടുന്ന കൈത്തറിയുടെ സാധ്യത തിരിച്ചറിഞ്ഞതോടെ നെയ്ത്തുകാർക്കും അത് മെച്ചമായി. സേവ് ദ ലൂം ഉൾപ്പടെ എട്ട് സംഘടനകളും വ്യക്തികളുമാണ് ചേന്ദമംഗലം കൈത്തറിയുമായി സഹകരിക്കുന്നത്. ഓൺലൈൻ വിപണിയിലേക്ക് കൂടി ചുവടുറപ്പിക്കുന്നതോടെ ഓണക്കാലത്ത് മാത്രമല്ല കൊല്ലം മുഴുവനും വറുതി ഒഴിയുമെന്ന പ്രതീക്ഷയിലാണ് ചേന്ദമംഗലത്തെ കൈത്തറി സംഘങ്ങൾ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios