കൊവിഡ് പശ്ചാത്തലത്തില്‍ രാപ്പകലില്ലാതെ  ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് സ്റ്റേഷനിൽ  സദ്യ വിളമ്പിക്കൊണ്ടാണ് ഇവർ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്.

തിരുവനന്തപുരം: വിവാഹനാളിൽ വർക്കല പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് സദ്യയൊരുക്കി നവ വധുവും വരനും. വർക്കല ന്യൂ സ്റ്റുഡിയോ ഉടമയായ വിജയ പ്രകാശൻ പിള്ളയുടെ മകൾ അര്യയും വർക്കല വാച്ചർമുക്ക് ഉദയത്തിൽ ഉദയന്റെ മകൻ വിവേകുമാണ് തിങ്കളാഴ്ച വിവാഹിതരായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് 19മായി ബന്ധപ്പെട്ട കരുതൽ നടപടികളുമായി രാപ്പകലില്ലാതെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് സ്റ്റേഷനിൽ സദ്യ വിളമ്പിക്കൊണ്ടാണ് ഇവർ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. നവദമ്പതിമാർക്ക് ആശംസ നേർന്നുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഒരുക്കിയ കേക്ക് മുറിച്ച് മധുരം കഴിച്ച ശേഷമാണ് അവർ മടങ്ങിയത്. 

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വർക്കല ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.