പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം. അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസ് എടുത്തു. 

തിരുവനന്തപുരം: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവ് വിപിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം. ബന്ധുക്കൾ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസ് എടുത്തു. പതിനഞ്ച് ദിവസം മുമ്പായിരുന്നു ഓട്ടോ ഡ്രൈവറായ വിപിനും സോനയും തമ്മിലുള്ള വിവാഹം. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവിനൊപ്പം വീട്ടിലെത്തിയ സോന സന്തോഷവതിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പെട്ടന്നെന്താണ് സംഭവിച്ചതെന്നതിൽ അന്വേഷണം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന.

മഹാറാണിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്; കിടിലന്‍ ലുക്കില്‍ റോഷനും ഷൈനും ജോണി ആന്‍റണിയും

കട്ടക്ക് നിൽക്കുന്ന ചാക്കോച്ചനും അർജുൻ അശോകനും പെപ്പേയും..! ചാവേർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player