വിവാഹം ആര്‍ഭാടമായി മാറ്റുന്ന ഇന്നത്തെ കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വിവാഹ ചെലവ്‌ കുറച്ച്  മാതൃകയായിരിക്കുകയാണ്  നന്മണ്ട കോറോത്ത് വീട്ടില്‍ കെ.ശശീന്ദ്രന്‍റെ മകൻ അനൂപും വധു സ്നേഹയും. തിങ്കളാഴ്ച വിവാഹിതരാവാൻ പോവുന്ന ഇരുവരും നാട് നേരിടുന്ന വലിയ പ്രതിസന്ധി കണ്ട് മനസ്സലിഞ്ഞവരാണ്.  കേരളം നേരിടുന്ന വെല്ലുവിളിയോടൊപ്പം നില്‍ക്കാന്‍ നവദമ്പതിമാരും രക്ഷിതാക്കളും ഒറ്റക്കെട്ടായാണ്  ഇത്തരം ഒരു  തീരുമാനമെടുത്തത്. 

കോഴിക്കോട്: വിവാഹം ആര്‍ഭാടമായി മാറ്റുന്ന ഇന്നത്തെ കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വിവാഹ ചെലവ്‌ കുറച്ച് മാതൃകയായിരിക്കുകയാണ് നന്മണ്ട കോറോത്ത് വീട്ടില്‍ കെ.ശശീന്ദ്രന്‍റെ മകൻ അനൂപും വധു സ്നേഹയും. തിങ്കളാഴ്ച വിവാഹിതരാവാൻ പോവുന്ന ഇരുവരും നാട് നേരിടുന്ന വലിയ പ്രതിസന്ധി കണ്ട് മനസ്സലിഞ്ഞവരാണ്. കേരളം നേരിടുന്ന വെല്ലുവിളിയോടൊപ്പം നില്‍ക്കാന്‍ നവദമ്പതിമാരും രക്ഷിതാക്കളും ഒറ്റക്കെട്ടായാണ് ഇത്തരം ഒരു തീരുമാനമെടുത്തത്. 

തിങ്കളാഴ്ച നടക്കുന്ന വിവാഹം ലളിതമായി നടത്തുവാനും 'വിവാഹ ചിലവിനായി മാറ്റി വെച്ച തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുമാണ് കുടുബം തീരുമാനിച്ചത്. തുക വിവാഹസല്‍ക്കാര ചടങ്ങില്‍ അനൂപിന്റെ അച്ഛൻ ശശീന്ദ്രനും അമ്മ ഗംഗയും ചേർന്ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന് എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി.