Asianet News MalayalamAsianet News Malayalam

കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറക്കും

നാല് ഷട്ടറുകൾ ഒരിഞ്ച് വീതമാകും തുറക്കുക. നേരിയ തോതിൽ തുറക്കുന്നതിനാൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടർ.

neyyar dam shutters to be opened by tuesday
Author
Thiruvananthapuram, First Published Aug 12, 2019, 10:56 PM IST

തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ചൊവ്വാഴ്ച (13 ഓഗസ്റ്റ് ) രാവിലെ തുറക്കും. ഓഗസ്റ്റ് 14, 15 തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുൻനിർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായാണ് നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറക്കുന്നത്. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു.

നിലവില്‍ 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിൻ്റെ പരമാവധി സംഭരണ ശേഷി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഒരിഞ്ച് വീതം നാല് ഷട്ടറുകൾ തുറക്കുന്നാണ് തീരുമാനം. നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ ജലാശയങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios