ളിക്കുളം – കാപ്പിരിക്കാട് റീച്ചിലെ എടക്കഴിയൂർ, മണത്തല, പൊക്കുളങ്ങര, മന്നലാംകുന്ന് എന്നിവിടങ്ങളിലും നടപ്പാതകൾ നിർമ്മിക്കാൻ അനുമതി ആയിട്ടുണ്ട്. 13 കോടി രൂപയാണ് ചെലവ് അധികമായി പ്രതീക്ഷിക്കുന്നത്.
തൃശൂർ: ദേശീയപാത 66 വികസനത്തിന്‍റെ ഭാഗമായി എട്ട് ഇടങ്ങളിൽ നടപ്പാത (ഫുട് ഓവർ ബ്രിഡ്‌ജുകൾ) നിർമ്മിക്കുന്നതിന് അനുമതിയായി. തളിക്കുളം -കൊടുങ്ങല്ലൂർ റീച്ചിലെ കയ്പമംഗലം കൊപ്രക്കളം, വലപ്പാട് ഹൈസ്കൂൾ, എസ്.എൻ. പുരം പള്ളിനട, നാട്ടിക സെന്‍റർ എന്നിവിടങ്ങളിലാണ് ഫുട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ചത്. എൻ.എച്ചിൻ്റെ സ്ഥലത്ത് തന്നെ ഇരുമ്പ് നടപ്പാതകൾ ആയിരിക്കും നിർമ്മിക്കുക. തളിക്കുളം – കാപ്പിരിക്കാട് റീച്ചിലെ എടക്കഴിയൂർ, മണത്തല, പൊക്കുളങ്ങര, മന്നലാംകുന്ന് എന്നിവിടങ്ങളിലും നടപ്പാതകൾ നിർമ്മിക്കാൻ അനുമതി ആയിട്ടുണ്ട്.
എട്ട് നടപ്പാതകൾക്കായി 13 കോടി രൂപയാണ് ചെലവ് അധികമായി പ്രതീക്ഷിക്കുന്നത്. പലയിടത്തും ജനങ്ങൾക്ക് ദേശീയപാത ക്രോസ് ചെയ്ത് കടക്കുവാനുള്ള സംവിധാനം വേണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് നാഷ്ണൽ ഹൈവേ അതോറിറ്റി പുതിയ ഉത്തരവ് ഇറക്കിയതെന്നും എംഎൽഎമാരായ ഇ.ടി. ടൈസൺ, സി.സി. മുകുന്ദൻ, എൻ.കെ. അക്ബർ എന്നിവർ അറിയിച്ചു.


