തിരുവനന്തപുരത്ത് രണ്ടിടത്ത് രാത്രിയിൽ പരിശോധന, ഒന്നും വെറുതെ ആയില്ല, രണ്ടിടത്ത് പിടിച്ചത് 25 കിലോ കഞ്ചാവ്
വെള്ളായണി സ്വദേശി 44 വയസ്സുളള ഷിജാം എസ് എന്നയാൾ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്‌ടർ ജെ എസ് പ്രശാന്തും സംഘവും ചേർന്ന് പ്രാവച്ചമ്പലം ജങ്ഷന് സമീപം വച്ച് പിടികൂടിയത്
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് 21 കിലോഗ്രാം കഞ്ചാവ് പിടികൂടി. വെള്ളായണി സ്വദേശി 44 വയസ്സുളള ഷിജാം എസ് എന്നയാൾ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്‌ടർ ജെ എസ് പ്രശാന്തും സംഘവും ചേർന്ന് പ്രാവച്ചമ്പലം ജങ്ഷന് സമീപം വച്ച് പിടികൂടിയത്. ഇയാൾ പോക്സോ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
സംഘത്തിൽ ഇൻസ്പെക്‌ടറോടൊപ്പം അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ എൻ മണിവർണൻ, അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. സുനിൽരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എസ്എസ്, ലാൽകൃഷ്‌ണ യുകെ, പ്രസന്നൻ ബി, സൂരജ് എസ്, മനുലാൽ, ശരൺകുമാർ, മുഹമ്മദ് അനീസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി പി, ശ്രീജ. എസ് എന്നിവരും ഉണ്ടായിരുന്നു.
അതേസമയം, അമരവിള എക്സൈസ് ചെക്പോസ്റ്റിൽ 4.02 കിലോഗ്രാം കഞ്ചാവുമായി രണ്ടു പശ്ചിമബംഗാൾ സ്വദേശികൾ പിടിയിലായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ മധുവിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് ബസ് യാത്രക്കാരായ പ്രതികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
പശ്ചിമ ബംഗാൾ സ്വദേശികളായ സജൽ ദാസ്, സബുജ് മണ്ഡൽ എന്നിവരെ തത്സമയം അറസ്റ്റ് ചെയ്തു. തൊണ്ടി മുതലും, പ്രതികളെയും പിന്നീട് തുടർനടപടികൾക്കായി നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ചിന് കൈമാറി. സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എ മധു, പ്രിവന്റീവ് ഓഫീസർമാരായ എംഎസ് അരുൺ കുമാർ, എസ്കെ മഹേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ഇഎ അരുൺ, ജിവി ജിനേഷ് എന്നിവർ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം