Asianet News MalayalamAsianet News Malayalam

സൈക്കിളുമായി പോയ ഒമ്പത് വയസുകാരൻ മാലിന്യക്കുഴിയിൽ മരിച്ചനിലയിൽ

വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു.

nine year old child found dead in waste pit apn
Author
First Published Oct 25, 2023, 8:42 AM IST

തൃശൂർ : തൃശൂരിൽ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോളിന്റെ മൃതദേഹമാണ് വീടിന് സമീപത്തെ മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് കളിക്കാനായി സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടത്. തുറസായ മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.  

പ്രദേശത്ത് വാടകയക്ക് താമസിക്കുകയാണ് കുട്ടിയുടെ കുടുംബവുമെന്ന് പ്രദേശവാസികൾ പറഞ്ഞു. പറമ്പിൽ സൈക്കിളോടിച്ചു കളിക്കുകയായിരുന്നു കുട്ടി. തൊട്ടടുത്ത പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴി പറമ്പിലുണ്ടായിരുന്നു. കുഴി മൂടിയിരുന്നില്ല അതിലാണ് കുട്ടി വീണു കിടന്നത്. കുട്ടിയെ കാണാതായതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല; നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു, മരണം ആറായിരം കടന്നു

asianet news

 

 

 


 

Follow Us:
Download App:
  • android
  • ios