ഇന്ന് രാവിലെയാണ് 14കാരി കുഞ്ഞിന് ജന്മം നൽകിയത്. അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയാണ്. അച്ഛൻ്റെയൊപ്പം താമസിച്ചു വരികയായിരുന്നു പെൺകുട്ടി. 

ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവിൽ നിന്നും ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്യും. 

ട്രംപ് വന്നു, മോര്‍ണിങ് ഷോ അര്‍ധരാത്രിയിലേക്ക് മാറി, സിഎൻഎൻ സ്റ്റാര്‍ അവതാരകൻ ജിം അക്കോസ്റ്റ രാജിവച്ചു

https://www.youtube.com/watch?v=Ko18SgceYX8