Asianet News MalayalamAsianet News Malayalam

ഓൺലൈൻ പഠനം; മൂന്നാറിലെ തോട്ടം മേഖലയിൽ മൊബൈൽ കവറേജില്ല, പരാതിയുമായി നാട്ടുകാ‍ർ

പുതിയ അധ്യായന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തേയും മൊബൈല്‍ കവറേജിന്റെ അപര്യാപ്തത പ്രതികൂലമായി ബാധിക്കും...

no network coverage in munnar
Author
Idukki, First Published Jun 3, 2021, 10:50 AM IST

ഇടുക്കി: മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന തോട്ടം മേഖലയില്‍ മൊബൈല്‍ കവറേജിന്റെയും ഇന്റര്‍നെറ്റിന്റെയും അപര്യാപ്തത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ഓഡികെ ദേവികുളം, അരുവിക്കാട്, തെന്‍മല, പെരിയവരൈ പഴയകാട് തുടങ്ങിയ വിവിധ മേഖലകളില്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. 

പുതിയ അധ്യായന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തേയും മൊബൈല്‍ കവറേജിന്റെ അപര്യാപ്തത പ്രതികൂലമായി ബാധിക്കും. തോട്ടം മേഖലകളില്‍ മൊബൈല്‍ കവറേജിന്റെയും ഇന്റര്‍നെറ്റിന്റെയും അപര്യാപ്തത ബുദ്ധുമുട്ട് സൃഷ്ടിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ ഉണ്ടാവണമെന്ന ആവശ്യം മുമ്പോട്ട് വച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. 

ചിലയിടങ്ങളില്‍ ബിഎസ്എന്‍എല്ലിന് കവറേജുണ്ടെങ്കിലും കോള്‍ ചെയ്യാനുള്ള സിഗ്നല്‍ പോലും ലഭ്യമല്ല. അടിയന്തിരസാഹചര്യങ്ങളില്‍ പരസ്പരം ആശയവിനിമയം നടത്താന്‍ പ്രദേശവാസികള്‍ വലിയ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള അത്യാഹിതം സംഭവിച്ചാല്‍ അത് പുറം ലോകത്തെ അറിയിക്കുന്നതിനും മൊബൈല്‍ കവറേജിന്റെ കുറവ് വെല്ലുവിളിയായി തീരാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മൊബൈല്‍ കവറേജും ഇന്റര്‍നെറ്റും ഇല്ലാത്ത ഇടങ്ങളില്‍ അവയെത്തിക്കുവാന്‍ ഇടപെടല്‍വേണമെന്ന ആവശ്യം കുടുംബങ്ങള്‍ പിന്നെയും പിന്നെയും മുമ്പോട്ട് വയ്ക്കുകയാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios