Asianet News MalayalamAsianet News Malayalam

'സംഭരിക്കാന്‍ ഇടമില്ല, കൂട്ടിയിട്ട നെല്ല് മുളച്ച് തുടങ്ങി'; നെഞ്ച് പൊള്ളി കര്‍ഷകര്‍

പാട്ടത്തിന് കൃഷിയിറക്കി, കൊയ്തെടുത്ത നെല്ല് മഴ നനയാതെ സംരക്ഷിക്കാനുളള പെടാപ്പാടിലാണിവർ. രാപ്പകലില്ലാതെ കാവൽ നിൽക്കണം.അൽപം വെയിൽ വരുമ്പോൾ ഉണക്കിയെടുക്കണം. എന്നിട്ടും മിക്കവരും കൊയ്തെടുത്ത നെല്ല് മുളച്ചുതുടങ്ങി.

no place to keep harvested paddy unexpected rain cause damage farmers in grief
Author
Mathur West, First Published Oct 14, 2020, 9:42 AM IST

നെല്ലുസംഭരണം എങ്ങുമെത്താഞ്ഞതോടെ, കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ വഴിയില്ലാതെ വലയുകയാണ് പാലക്കാട്ടെ കർഷകർ. സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ റോഡരികിലും മറ്റും കൂട്ടിയിടുകയാണ്. രണ്ടുദിവസമായി മഴ കനത്തതോടെ, മിക്കവരുടെയും നെല്ല് മുളച്ചു തുടങ്ങി. സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കാനുളള തീരുമാനം ഊർജ്ജിതമായി നടപ്പാക്കിയില്ലെങ്കിൽ വൻ നഷ്ടമാവും കർഷകർക്കുണ്ടാകുക. 

പാട്ടത്തിന് കൃഷിയിറക്കി, കൊയ്തെടുത്ത നെല്ല് മഴ നനയാതെ സംരക്ഷിക്കാനുളള പെടാപ്പാടിലാണിവർ. രാപ്പകലില്ലാതെ കാവൽ നിൽക്കണം.അൽപം വെയിൽ വരുമ്പോൾ ഉണക്കിയെടുക്കണം. എന്നിട്ടും മിക്കവരും കൊയ്തെടുത്ത നെല്ല് മുളച്ചുതുടങ്ങി. മാത്തൂരിന് സമീപം ചെങ്ങണിയൂർക്കാവ് പ്രദേശത്ത് റോഡരികില്‍ വെയില്‍ വരുന്നത് നോക്കി നിന്നാണ് ആളുകള്‍നെല്ല് ഉണങ്ങിയെടുക്കുന്നത്. കാലം തെറ്റിയുള്ള മഴയില്‍ റോഡരികിൽ നെല്ല് കൂട്ടിയിട്ട് പ്ലാസ്റ്റിക് ചാക്കുകൊണ്ട്മൂടിയിടേണ്ട സ്ഥിതിയാണ് പലപ്പോഴും.

ഇവരെല്ലാം പാലക്കാട്ടെ കർഷകരുടെ പ്രതീകങ്ങൾമാത്രം. നൂറുകണക്കിന് ഇടത്തരം കർഷകരുടെ പൊതു സ്ഥിതി ഇതാണ്. വീടിനകത്ത് നെല്ല് സൂക്ഷിച്ചവരുടെ സ്ഥിതിയും മറിച്ചല്ല. സ്വകാര്യമില്ലുടമകളുമായി സപ്ലൈകോ ധാരണയിലെത്താഞ്ഞതാണ്സംഭരണം വൈകാനുളള കാരണം. പരിഹാരമെന്നോണം സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തി. ഒരുലക്ഷത്തി മുപ്പതിനായിരം ടൺ നെല്ല് സംഭരിക്കേണ്ടി വരുമെന്നാണ് കണക്കെങ്കിലും ഇതുവരെ 1000 ടൺ മാത്രമാണ് സംഭരിച്ചത്. പരിഹാര നടപടികളിനിയെങ്കിലും സർക്കാർ എടുത്തില്ലെങ്കിൽ കനത്ത നഷ്ടമാവും ഉണ്ടാകുകെയന്ന് കർഷകർ ആവർത്തിക്കുന്നു. ഒന്നാംവിള സംഭരണം ഗണ്യമായി കുറയുകയും ചെയ്യും

Follow Us:
Download App:
  • android
  • ios