Asianet News MalayalamAsianet News Malayalam

വേലയ്ക്ക് കൂലിയില്ല; പാലക്കാട്ടെ തൊഴിലുറപ്പ് തൊഴിലാളികള്‍ ദുരിതത്തില്‍

മാസങ്ങളായി കൂലി ഇല്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍. പലർക്കും കൂലി ലഭിച്ചിട്ട് അ‍‍ഞ്ച് മാസത്തോളമായി. പ്രതിഷേധവുമായി എത്തിയ തൊഴിലാളികൾ പാലക്കാട് കാവശ്ശേരിയിൽ തപാൽ ഓഫീസ് ഉപരോധിച്ചു.

no proper wage for nrega workers
Author
Palakkad, First Published Mar 29, 2019, 9:12 AM IST

പാലക്കാട്: മാസങ്ങളായി കൂലിയില്ലാതെ തൊഴിൽ ചെയ്ത് പാലക്കാട്ടെ തൊഴിലുറപ്പ് തൊഴിലാളികൾ. പലർക്കും കൂലി ലഭിച്ചിട്ട് അ‍‍ഞ്ച് മാസത്തോളമായി. പ്രതിഷേധവുമായി എത്തിയ തൊഴിലാളികൾ പാലക്കാട് കാവശ്ശേരിയിൽ തപാൽ ഓഫീസ് ഉപരോധിച്ചു.

പാലക്കാട്ടെ കത്തുന്ന വെയിലിൽ പാടങ്ങളിലും പറമ്പിലും പണിയെടുക്കുന്ന ആയിരത്തിലധികം തൊഴിലുറപ്പ് തൊഴിലാളികളുടെ അവസ്ഥയാണിത്. ചെയ്ത പണിക്ക് മാസങ്ങളായി കൂലി കിട്ടാത്ത സ്ഥിതി. പ്രതികൂല കാലാവസ്ഥയായിട്ടുകൂടി, ഇവർ പണിയെടുക്കുന്നത് കുടുംബം പുലർത്താനാണ്. എന്നാൽ കൂലിയായി കിട്ടുന്നത് ദുരിതം മാത്രം.

കേന്ദ്ര സർക്കാർ തുക അനുവദിക്കാത്തതാണ് തൊഴിലാളികളുടെ കൂലി മുടങ്ങുന്നതിന്‍റെ കാരണമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. പാലക്കാട് ജില്ലയിൽ മാത്രമല്ല പ്രതിസന്ധിയെന്നും, കേന്ദ്രത്തിൽ നിന്നും ഫണ്ട് പാസായാൽ ഉടൻ തന്നെ തൊഴിലാളികളുടെ അക്കൗണ്ടിൽ പണമെത്തും എന്നും ജില്ലാ കോർഡിനേറ്റർ പറയുന്നു.

Follow Us:
Download App:
  • android
  • ios