ഗള്‍ഫിലായിരുന്ന പ്രതി ജോലി ഉപേക്ഷിച്ച് കോഴിക്കോടു ഭാഗത്ത് ഒളിവില്‍ കഴിഞ്ഞുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.

ആലപ്പുഴ: ആറ് കേസുകളിലെ പ്രതിയെ 23 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. ആലപ്പുഴ സൗത്ത്പൊലീസ് സ്‌റ്റേഷന്റെ പരിധിയില്‍ മോഷണം, അടിപിടി എന്നീ ആറ് കേസുകളില്‍ പ്രതിയായി 23 വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ പാലസ് വാര്‍ഡ് പുതുച്ചിറയില്‍ വീട്ടില്‍ നജീബ്(43)നെയാണ് ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാപ്പാടു നിന്നും പിടികൂടിയത്. 

ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നജീബ് ഗള്‍ഫില്‍ നിന്നു ജോലി ഉപേക്ഷിച്ച് കോഴിക്കോടു ഭാഗത്ത് ഒളിവില്‍ കഴിഞ്ഞുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാപ്പാട് എന്ന സ്ഥലത്ത് മീന്‍ കച്ചവടം നടത്തിവന്നിരുന്ന പ്രതിയെ കോഴിക്കോട് സിറ്റി ക്രൈം ടീമിന്റെ സഹായത്തോടെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.