കൊല്ലം: കൊട്ടാരക്കര കുളക്കട  ഭാനുവിലാസം എൻ എസ്സ് എസ്സ് കരയോഗം സെക്രട്ടറിയെ  ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ തുളസിധരൻ നായരാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് ഓഫീസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇന്നലെ വീട്ടില്‍ എത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തുളസിധരൻ നായരെ തൂങ്ങിമരിച്ച് നിലയില്‍ കണ്ടെത്തിയത്. തുളസിധരൻ ആലപ്പാട് ഹിന്ദു സേവാ സമിതി പ്രസിഡന്റായും കുളക്കട ദേശീയ വായനശാല പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.