പ്രിയയുടെ കൈക്കും കാലിനും ​ഗുരുതരമായ പരിക്കുണ്ട്. സ്ഥിരമായി കാട്ടുപന്നി ശല്യമുള്ള പ്രദേശമാണ് ഇവിടം. 

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട്ടിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് പരിക്ക്. ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിന് ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോഴാണ് ചിറ്റാറിൽ വച്ച് കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയത്. പ്രിയയുടെ കൈക്കും കാലിനും ​ഗുരുതരമായ പരിക്കുണ്ട്. സ്ഥിരമായി കാട്ടുപന്നി ശല്യമുള്ള പ്രദേശമാണ് ഇവിടം. 

സീതത്തോട് കാട്ടുപന്നിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്;