നടുറോഡിലെ പോസ്റ്റില്‍ വണ്ടികള്‍ ഇടിച്ച് അപകടമുണ്ടായി തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു...

കൊല്ലം: ലക്ഷങ്ങള്‍ മുടക്കി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ ഒത്ത നടുക്കൊരു വൈദ്യുതി പോസ്റ്റ്. നിര്‍മാണത്തിനു മുമ്പേ നീക്കം ചെയ്യേണ്ടിയിരുന്ന പോസ്റ്റ് ഇനി നീക്കം ചെയ്യാൻ റോഡ് വെട്ടിപ്പൊളിക്കേണ്ടിവരും. കൊല്ലം മണ്‍റോ തുരുത്തിലാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിച്ച റോഡ് ഉദ്യോഗസ്ഥ അനാസ്ഥ മൂലം വീണ്ടും പൊളിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നത്. 

നടുറോഡിലെ പോസ്റ്റില്‍ വണ്ടികള്‍ ഇടിച്ച് അപകടമുണ്ടായി തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ ടാറു വീപ്പയും ,റോഡ് റോളറുമൊക്കെയിട്ട് തല്‍ക്കാലത്തേക്ക് പോസ്റ്റ് മറച്ചുവച്ചിരിക്കുകയാണ് വിചിത്ര നിര്‍മാണം നടത്തിയ കരാറുകാരനും ഉദ്യോഗസ്ഥരും.