നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. 

ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. പഴകിയ ചോറ്, ബിരിയാണി, മീൻ കറി, സാമ്പാർ, പുളിശ്ശേരി, ഇറച്ചിക്കറി, ചിക്കൻ ഫ്രൈ, പപ്പടം, പഴകിയ എണ്ണയടക്കം നിരവധി ഭക്ഷ്യ വസ്തുക്കളാണ് പിടിച്ചെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നടത്തിയ ആദ്യ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായും, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഹെൽത്ത് ഓഫീസർ കെപി വർഗ്ഗീസ് പറഞ്ഞു.