Asianet News MalayalamAsianet News Malayalam

കോഴിക്കോട് ക്ഷേത്രക്കുളത്തിൽ വീണ വയോധികന്‍ മരിച്ചു

ബീച്ച് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ സേനയാണ് ഇയാളെ കുളത്തിൽ നിന്നും മുങ്ങി പുറത്തെടുത്തത്. മെഡി കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. 
 

old man drown to death in kozhikode
Author
Kozhikode, First Published Oct 21, 2018, 3:31 PM IST

കോഴിക്കോട്: കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ വീണയാൾ മരിച്ചു. കുളിക്കുന്നതിനിടയിൽ താഴ്ന്ന് ചെളിയിൽ പെട്ടതാണെന്നാണ് സംശയിക്കുന്നത്.   ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ  നിന്നും ലഭിച്ച മരുന്ന് ചീട്ടിൽ മൊയ്തീൻ (63 വയസ്) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

ബീച്ച് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ സേനയാണ് ഇയാളെ കുളത്തിൽ നിന്നും മുങ്ങി പുറത്തെടുത്തത്. മെഡി കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. 
 

Follow Us:
Download App:
  • android
  • ios