കൊച്ചി പള്ളുരുത്തിയിൽ വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പിൽ ടി.ജി ജോണി(64)യാണ് മരിച്ചത്. ജോണിയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണുള്ളത്. മകൻ ലൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ജോണിയുടെ വാരിയെല്ലുകൾ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്‌ മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിൽ ചവിട്ടിയതോ മർദ്ദിച്ചതോ ആകാമെന്നാണ് നിഗമനം. കസ്റ്റഡിയിൽ ഉള്ള മകൻ ലൈജുവിനെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അച്ഛനുമായി തർക്കം ഉണ്ടായതായി ലൈജു മൊഴി നൽകിയെന്ന് വിവരം പുറത്തുവരുന്നുണ്ട്.

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News | Live Breaking News