തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. 

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമേനി സ്വദേശി സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി സമീപത്തെ കല്യാണത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ട സണ്ണി തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പന്നിക്കുവെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് വ്യക്തമാക്കി. ചെറുപുഴ പോലീസും ഫോറൻസിക്കും സ്ഥലത്ത് പരിശോധന നടത്തുന്നു.

Asianet News Live | Kodakara Hawala case | Sobha Surendran | By-Election | Malayalam News Live