Asianet News MalayalamAsianet News Malayalam

വെള്ളക്കെട്ടിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

 നൂറനാട് ഇടക്കുന്നം വടക്ക് പെരുമ്പ്രാൽഭാഗത്തെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.  

old man found dead in alappuzha
Author
Alappuzha, First Published Aug 25, 2018, 8:22 PM IST

ആലപ്പുഴ: ആലപ്പുഴ ചാരുംമൂടില്‍ വെള്ളക്കെട്ടിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി . നൂറനാട് പണയിൽ ലക്ഷ്മി ഭവനത്തിൽ  ശിവരാമൻ (72) ആണ് മരിച്ചത്. നൂറനാട് ഇടക്കുന്നം വടക്ക് പെരുമ്പ്രാൽഭാഗത്തെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നൂറനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Follow Us:
Download App:
  • android
  • ios