മൃതദേഹത്തോടൊപ്പം ഒഴിഞ്ഞ മദ്യകുപ്പിയും എക്കാലെക്‌സ് കീടനാശിനിയും ഗ്ലാസും കണ്ടെത്തി. കുടുംബ വീട് വിറ്റതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

മാന്നാര്‍: ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ ഒന്നാം വാര്‍ഡില്‍ ശിവമന്ദിരം (ചില്ലൂര്‍) വീട്ടില്‍ ഗോപിനാഥന്‍പിള്ള (73) യെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ തൃപ്പെരുന്തുറ ക്ഷേത്ര ജംഗ്ഷന് സമീപമുള്ള പറമ്പില്‍ കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം ഒഴിഞ്ഞ മദ്യകുപ്പിയും എക്കാലെക്‌സ് കീടനാശിനിയും ഗ്ലാസും കണ്ടെത്തി. കുടുംബ വീട് വിറ്റതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച പകല്‍ രണ്ടിന് ഇരമത്തൂരിലുള്ള വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.