തിരുവനന്തപുരം: കാട്ടാക്കടയില്‍ തൊഴിലുറപ്പ് പണിക്കിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു.  പൂവച്ചല്‍ പഞ്ചായത്തിലെ കോവില്‍വിള വാര്‍ഡില്‍ പണിയിലേര്‍പ്പെട്ടിരുന്ന കുഴയ്ക്കാട് റോഡരികത്ത് വീട്ടില്‍ രുഗ്മിണി (74) ആണ് മരിച്ചത്.  

രുഗ്മിണിയമ്മ കുഴഞ്ഞ് വീണ ഉടനെ സഹപ്രവര്‍ത്തകരും വാര്‍ഡ് അംഗം രേണുകാ ദേവിയും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവിവാഹിതയാണ് രുഗ്മിണിയമ്മ. കെഎസ് ശബരീനാഥന്‍ എംഎല്‍എ രുഗ്മിണിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. രുഗ്മണി അമ്മയുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു.