കൊച്ചി: തൃപ്പൂണിത്തുറയിൽ വൃദ്ധയെ തലക്കടിച്ച് വീഴ്ത്തി പണവും സ്വർണ്ണവും കവർന്നു. കേബിൾ ടിവി ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് 80കാരിയായ വൃദ്ധയുടെ തലക്കടിച്ചു വീഴ്ത്തി മോഷണം നടത്തിയത്.  ഈ സമയം  വൃദ്ധ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. 

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. രണ്ടംഗ സംഘം ഇന്നലേയും വൃദ്ധയുടെ വീട്ടിലെത്തി ടിവി പരിശോധിച്ചിരുന്നു. ഇന്നും പരിശോധനയ്ക്കെന്ന പേരിൽ വീട്ടിലെത്തിയ മോഷണ സംഘം വൃദ്ധയെ തലക്കടിച്ച് വീഴ്ത്തി പണവും സ്വർണവും കവരുകയായിരുന്നു. തലയ്ക്ക് അടിയേറ്റ വൃദ്ധ ഇപ്പോൾ കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലക്കേറ്റ ക്ഷതം സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.