മലപ്പുറം: ഉരുള്‍പൊട്ടലില്‍ വൻ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പിലും ഓണാഘോഷം നടന്നു. പോത്ത്കല്ലിലെ  ഫ്രണ്ട്സ് ക്ലബ്ബാണ് ദുരിതബാധിതര്‍ക്ക് ഇത്തവണ ഓണസദ്യയും കുട്ടികള്‍ക്ക് സമ്മാനങ്ങളുമൊക്കെ ഒരുക്കിയത്.

ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട്, ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് ഈ ഓണം തിരിച്ചുവരവിന്‍റെ തുടക്കമായി. ദുരന്തത്തിന്‍റെ നടുക്കം ഇനിയും വിട്ടുമാറാത്തതിനാല്‍ ആഘോഷങ്ങളില്‍ നിന്ന് മാറി നിന്നവരെപോലും ഒന്നിച്ചുകൂട്ടിയാണ് പോത്ത്കല്ലിലെ ഫ്രണ്ട്സ് ക്ലബ്ബ്  ഓണാഘോഷം സംഘടിപ്പിച്ചത്.

കളിച്ചും ചിരിച്ചും കുഞ്ഞു മത്സരങ്ങളില്‍ പങ്കെടുത്തുമെല്ലാം കുട്ടില്‍ ഓണാഘോഷത്തില്‍ സജീവമായതോടെ പ്രോത്സാഹനവുമായി മുതിര്‍ന്നവരും ഒപ്പം കൂടി. ഉരുള്‍പൊട്ടലില്‍ വീടില്ലാതായ  അറുപതു കുടുംബങ്ങളാണ് ഇനിയും കവളപ്പറയിലെ ക്യാമ്പിലുള്ളത്.