വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 1 കിലോ 100 ഗ്രാം കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശിയെ താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പിടികൂടി.

കോഴിക്കോട്: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 1 കിലോ 100 ഗ്രാം കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശിയെ താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടിക്കൂടി. കര്‍ണ്ണാടക കുടക് ജില്ലയില്‍ വീരാജ്പേട്ട ഗോണിക്കുപ്പ സ്വദേശി ശശിധരയെ (31) താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പിടികൂടിയത്. അമ്പായത്തോട്ടിലെ സ്വകാര്യ ടാര്‍ മിക്‌സിംഗ് കമ്പനിയിലെ ഓപ്പറേറ്ററായി ജോലി ചെയ്തു വരുന്ന ഇയാള്‍ കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്ക് കൈമാറുന്നതിനായി കര്‍ണ്ണാടകയില്‍ നിന്നും വാങ്ങി ക്കൊണ്ടുവരികയായിരുന്നു.