Asianet News MalayalamAsianet News Malayalam

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി; ചേർത്തലയില്‍ വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു

വീട്ടുവളപ്പിൽ  കഞ്ചാവ് ചെടി നട്ടുവളർത്തിയ വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു.

one arrested at cherthala for ganja cultivation at home
Author
Cherthala, First Published Feb 7, 2019, 9:33 PM IST

ചേർത്തല: വീട്ടുവളപ്പിൽ  കഞ്ചാവ് ചെടി നട്ടുവളർത്തിയ വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു.  കണിച്ചുകുളങ്ങര സ്വദേശി ആനന്ദ് (52) നെയാണ് ആലപ്പുഴ- ചേർത്തല എക്സൈസ് സംഘം പിടികൂടിയത്.  റെയിഡിൽ നാല് കഞ്ചാവ്  ചെടി കണ്ടെടുത്തു.

പിടികൂടിയവയിൽ ഒന്നര മീറ്റർ, ഒന്നേ കാൽ മീറ്റർ എന്നീ അളവിലുള്ളവയും , 2 മാസം പ്രായം എത്തിയവയും മൂപ്പെത്തിയവയുമായ കഞ്ചാവ് ചെടിയുമുണ്ടായിരുന്നു. രണ്ട് സ്പിരിറ്റ് കേസുകളിലെ പ്രതി കൂടിയാണ് ആനന്ദ് . ഇയാളുടെ സഹോദരൻ വ്യാജ കള്ള് കേസിലേയും  പ്രതിയാണ്‌.

കഞ്ചാവ് വർഷങ്ങളായി ഉപയോഗിക്കുന്ന പ്രതി സ്വന്തം ആവശ്യത്തിനായി നട്ടുവളർത്തിയതാണ് ഇവയെന്ന് പൊലീസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios