തിരുവനന്തപുരം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശിയായ അഷക്കറാണ് പിടിയിലായത്. സ്കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വ്യക്തമാക്കിയത്. പ്രണയം നടിപ്പിച്ച യുവാവ് പീഡിപ്പിക്കുകയും ഒടുവില്‍ ഉപേക്ഷിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.