തൃശൂർ: പഴയന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ  ബൈക്കിൽ കടത്താൻ ശ്രമിച്ച എട്ട് കിലോ കഞ്ചാവുമായി യുവാവിനെ  പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷൊർണൂർ ഗണേഷ് ഗിരി സ്വദേശി 22 വയസുള്ള  സുധീഷ് എക്സൈസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ആൾ ഓടിപ്പോയി. പഴയന്നൂർ ബ്ലോക്ക് ഓഫീസിന് സമീപത്തുവച്ചാണ് സംഭവം.  രക്ഷപ്പെട്ടയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.