പിന്നീട്‌ അവിടെ ഉണ്ടായിരുന്ന ഏഴേകാൽ പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടു. 

കൊച്ചി: മഷിനോട്ടക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേൽ പുതുപറമ്പ് വീട്ടിൽ അജിത്ത് (40) നെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവാരത്ത് മഷിനോട്ടം നടത്തി വന്നിരുന്ന ആളുടെ സ്ഥാപനത്തിൽ കഴിഞ്ഞ ഒന്നിന് അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം മഷി നോട്ടക്കാരനെ കെട്ടിയിടുകയായിരുന്നു. പിന്നീട്‌ അവിടെ ഉണ്ടായിരുന്ന ഏഴേകാൽ പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തെ. തുടർന്ന് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. മുനമ്പം ഡി.വൈ.എസ്.പി എ.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, എസ്.ഐ മാരായ പ്രശാന്ത്.പി.നായർ, രാജി കൃഷ്ണൻ, ബിജു, എസ്.സി.പി.ഒ വിപിൻ, സി.പി.ഒ അഫ്സൽ എന്നിവരാണ് ഉണ്ടായിരുന്നത്.

സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തി, റേഡിയോഗ്രാഫർ അറസ്റ്റിൽ

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!