കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ വീട്ടിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുവെച്ച് സ്വർണം കവർന്ന കേസിൽ പിടികിട്ടാനുണ്ടായിരുന്ന പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അച്ചിത്തൊടിപറമ്പ് ശാനിദ്(31) ആണ് പിടിയിലായത്.

കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് സംഭവം. വിമാനയാത്രക്കാരൻ വീട്ടിലേക്ക് പോകുംവഴി കാറിൽ വന്ന കവർച്ചാ സംഘം മുണ്ടക്കുളത്ത് വച്ച് കാറിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും യാത്രക്കാരനെ മർദിച്ചും രണ്ടര കിലോ സ്വർണം കവരുകയാണുണ്ടായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൂട്ടാളികൾ പിടിയിലായതറിഞ്ഞ് ശാനിദ് മുങ്ങുകയായിരുന്നു.

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; ലോറിയിൽ കടത്തിയ 1.38 കോടി രൂപ പിടിച്ചെടുത്തു