ഇന്ന് രാവിലെ 6.45 ന് തൊണ്ടയാട് - പൂളാടിക്കുന്ന് ബൈപ്പാസ് റോഡില്‍ അമ്പലപ്പടി ജംഗ്ഷനില്‍ വച്ചാണ് അപകടം.
കോഴിക്കോട്: ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മക്കട, കമ്മിളിതാഴം പുതിയോട്ടില്‍ വീട്ടില്‍ ദിനേശ്കുമാര്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ന് തൊണ്ടയാട് - പൂളാടിക്കുന്ന് ബൈപ്പാസ് റോഡില്‍ അമ്പലപ്പടി ജംഗ്ഷനില്‍ വച്ചാണ് അപകടം. ചെറുകുളം റോഡില്‍ നിന്ന് അമ്പലപ്പടിയിലേക്ക് കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ദിനേശ്കുമാറിനെ ഉടന്‍ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പരേതനായ പ്രഭാകരന്‍റേയും തങ്കയുടേയും മകനാണ് ദിനേശ്കുമാര്‍. ഭാര്യ: ഹേമലത. മക്കള്‍ : വൈഷ്ണവ്, വൈശാഖ്.
