കായംകുളം: കാർ നിയന്ത്രണംവിട്ട് മതിലിടിച്ച്  ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. എരുവ അർത്തിക്കുളങ്ങര ജോണിൻറെ മകൻ ജേക്കബ് ജോൺ (54)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ഇദ്ദേഹത്തിന്റെ വീടിനു സമീപം നിറയിൽ മുക്കിനുവടക്കുവശത്തായിരുന്നു അപകടം.

നിയന്ത്രണംവിട്ട കാർ റോഡിൽ വട്ടം കറങ്ങി സമീപത്തെ മതിലിലിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്. കാറിലുണ്ടായിരുന്ന പുല്ലുകുളങ്ങര എൻആർപി എംഎച്ച് എച്ച്എസ്എസിലെ അധ്യാപകരായ കണ്ണംപള്ളി ഭാഗം കണ്ണംപള്ളിൽ വീട്ടിൽ പ്രവീൺ (45), മേനാമ്പള്ളിൽ തോട്ടത്തിൽ എആർ രാജേഷ് ( 46) ഇവരുടെ സുഹൃത്ത് എരുവ കിഴക്ക് കടവിൽ വീട്ടിൽ മധു (55) എന്നിവർക്ക് പരിക്കേറ്റു. 

ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് പ്രവീൺ, രാജേഷ് എന്നിവരെ സ്വകാര്യ ആശുപത്രിയിലുംപ്രവേശിപ്പിച്ചു.  ജേക്കബ് ജോണിനെ താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴേക്കുംമരിച്ചു.