അരൂർ: അരൂരില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. അരൂർ നെടുമുറിയിൽ അജിത്ത് ആന്റണി (34) ആണ് മരിച്ചത്. ഇയാളുടെ പിൻസീറ്റ് യാത്രക്കാരൻ അരൂർ പെരുപറമ്പിൽ സന്ദീപ് (34),ഹൈസ് സ്പീഡ് ബൈ ക്കിലെ യാത്രക്കാരായ നെട്ടൂർ ഇല്ലിക്കൽ വീട്ടിൽ റിനോഷ് (21), ആലപ്പുഴ സിതാര മാൻസിലിൽ മുഹമ്മദ് ആഷിക്ക് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ അരൂർ തെക്ക് ഗുരുമന്ദിരത്തിന് സമീപം വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്കായിരുന്നു അപകടം. അരൂർ കെൽട്രോൺ കൺട്രോൾസിനു സമീപമുള്ള വീട്ടിലേക്ക് പോകുന്നതിനായി ആൻറണി സുഹൃത്ത് സന്ദീപിനെ കയറ്റി യൂ ടേൺ തിരിയുമ്പോൾ വടക്കുനിന്ന് തെക്കോട്ട് വരികയായിരുന്ന മറ്റൊരു ബൈക്ക് ആന്റണിയുടെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. അജിത്ത് ആന്റണിയുടെ ജീവൻ രക്ഷിക്കാനായില്ല. ഡ്രസ്സ് വർക്ക് തൊഴിലാളിയാണ്. 

Read More: കുഞ്ചൻ നമ്പ്യാരുടെ സ്മൃതി മണ്ഡപം കാടുകയറിയ നിലയിൽ