വയനാട്: നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു. പുൽപ്പള്ളി ഇരുളം സ്വദേശി ഞാറക്കാടൻ അഷ്റഫ് (29), ചുണ്ടകൊല്ലി വെട്ടിക്കാട്ടിൽ അനൂപ് (33) എന്നിവരാണ് മരിച്ചത്. അമ്പലവയൽ അമ്പുകുത്തി- 19ലാണ് അപകടം നടന്നത്.

അപകടത്തിൽ പരിക്കേറ്റ സ്ഥലമുടമ ഫാ. ബേസിൽ വട്ടപറമ്പിൽ (30), പാമ്പ്ര സ്വദേശി തകടിയിൽ എൽദോ (28) എന്നിവരെ  ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ബത്തേരിയിൽ നിന്നുമെത്തിയ ഫയർഫോഴ്സും അമ്പലവയൽ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.