ആലപ്പുഴ: ആലപ്പുഴ- കൊല്ലം ദേശീയ പാതയില്‍  കന്നുകാലികളുമായി വന്ന ലോറിയുടെ പിന്നിൽ കണ്ടൈനർ ലോറി ഇടിച്ച് അപകടം. തോട്ടപ്പള്ളിയ്ക്ക് സമീപം നടന്ന അപകടത്തില്‍ കന്നുകാലികളെ കയറ്റിവന്ന ലോറിയിലെ ആന്ധ്രാ സ്വദേശീയായ  ലോറിയിലെ ക്ലീനർ മരിച്ചു. വിശാഖപട്ടണം സ്വദേശി ചിന്ന റാവു(35) ആണ് മരിച്ചു.

അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന  എട്ട് കന്നുകാലികളും ചത്തു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. നിർത്തിയിട്ട ലോറിയ്ക്കു പിന്നിൽ കണ്ടൈയ്നർ ഇടിച്ചതിനെ തുടർന്ന് ലോറി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിൽ മൂന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വഴി വിളക്കുകൾ പ്രവർത്തിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.