പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം..
തൃശൂര്‍: തൃശൂര്‍ എറവില്‍ ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു മരണം. ഓട്ടോ ഡ്രൈവര്‍ ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നു വയസുകാരന്‍ മകന്‍ അദ്രിനാഥ്, നീതുവിന്റെ പിതാവ് കണ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.
ആംബുലന്‍സ് ഡ്രൈവര്‍ക്കും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരുക്കില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
'ഡല്‍ഹിയില്‍ ഒരു നയം, കേരളത്തില്‍ മറ്റൊരു നയം'; യെച്ചൂരിക്കെതിരെ രമേശ് ചെന്നിത്തല

