ഹരിപ്പാട്: ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ക്ക് മര്‍ദനമേറ്റു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. തോട്ടപ്പള്ളി പുതുവല്‍ രാജന്‍(45) ആണ് മര്‍ദനമേറ്റത്. ആന്തര അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് രാജനോടൊപ്പം  ഉണ്ടായിരുന്ന  തോട്ടപ്പള്ളി പുതുവല്‍ വീട്ടില്‍ സുദര്‍ശനന്‍ (കുട്ടന്‍-40), പല്ലന ലക്ഷ്മി തോപ്പ് രതീഷ് ഭവനത്തില്‍ രതീശന്‍ (43)എന്നിവരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ചു രതീശന്റെ വീട്ടില്‍ ഇരുന്നു മദ്യപിക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായത്. പ്രതികളെ  റിമാന്‍ഡ് ചെയ്തു.