സംഭവത്തില്‍ കാർത്തിക് എന്നായാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് രണ്ട് പേരായ മനോജ് രാജാ ഒളിവിലാണെന്നും പൊലീസ് 

ഇടുക്കി: കന്നിമല ലോവര്‍ ഡിവിഷനിലുണ്ടായ കത്തികുത്തില്‍ ഒരാള്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി മൂന്നാര്‍ പൊലീസ് അറിയിച്ചു. മൂന്നാര്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ ബന്ധുവായ ഡിനിലിനാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഗ്രാമപഞ്ചായത്തംഗമായ ജോതി ആരോപിച്ചു.

അതേ സമയം പ്രദേശത്തൊരു ഉത്സവം നടന്നതായും പഞ്ചായത്തംഗത്തിന്റെ വീടിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

സംഭവത്തില്‍ കാർത്തിക് എന്നായാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് രണ്ട് പേരായ മനോജ് രാജാ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. മൂന്നാർ എസ് ഐ സുഫി എ എസ് ഐ സാജു, എസ് എപി ഒ ഷാജിത എന്നിവരുടെ നോത്രത്വത്തിൽ അനേഷണം ആരംഭിച്ചിട്ടുണ്ട്.