Asianet News MalayalamAsianet News Malayalam

ഒരു കിലോമീറ്റർ നീളമുള്ള ഖുർആൻ കാലി​ഗ്രാഫി; ശ്രദ്ധേയനായി കോഴിക്കോട്ടുകാരൻ

ഏഴുമാസത്തെ കഠിനാദ്ധ്വാനത്തിലൂടെയാണ് ദിലീഫ് തന്റെ സ്വപ്നം യാഥാർത്ഥമാക്കിയത്. കലിഗ്രാഫി ജനങ്ങളിൽ എത്തിക്കുകയെന്ന ആശയമാണ് ഈ രീതി തെരഞ്ഞെടുക്കാൻ പ്രചോദനമായതെന്ന് കാർട്ടൂണിസ്റ്റ് കൂടിയായ ദിലീഫ് പറഞ്ഞു.

one kilometer length Quran Calligraphy
Author
Thiruvananthapuram, First Published Sep 21, 2019, 6:21 PM IST

തിരുവനന്തപുരം: പല വലിപ്പത്തിലും ആകൃതിയിലും ഉള്ള ഖുർആൻ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു കിലോമീറ്റർ നീളമുള്ള ഖുർആൻ കണ്ടിട്ടുണ്ടോ? കോഴിക്കോട് സ്വദേശിയായ ദിലീഫ് ആണ് ഇത്തരമൊരു സൃഷ്ടിക്ക് പിന്നിൽ. ലോകത്തിലെ ഏറ്റവും നീളമുള്ള, പൂർണ്ണമായും കൈ കൊണ്ടെഴുതപ്പെട്ട ഖുർആൻ ആണ് ​ദിലീഫ് രൂപം നൽകിയത്. തിരുവനന്തപുരത്ത് വച്ച് നടന്ന് ഖുർആന്റെ പ്രദർശനം ഏറെ കൗതുകമായതായി സന്ദർശകർ പറഞ്ഞു.

ഏഴുമാസത്തെ കഠിനാദ്ധ്വാനത്തിലൂടെയാണ് ദിലീഫ് തന്റെ സ്വപ്നം യാഥാർത്ഥമാക്കിയത്. കാലിഗ്രാഫി ജനങ്ങളിൽ എത്തിക്കുകയെന്ന ആശയമാണ് ഈ രീതി തെരഞ്ഞെടുക്കാൻ പ്രചോദനമായതെന്ന് കാർട്ടൂണിസ്റ്റ് കൂടിയായ ദിലീഫ് പറഞ്ഞു. ഓരോ അക്ഷരത്തിലും കാലിഗ്രഫിയുടെ ഭംഗി എടുത്ത് കാണാമെന്നതാണ് ഈ ഖുറാന്റെ പ്രത്യേകത.

ദിവസവും പത്ത് പേജുകൾ വീതമാണ് ദിലീഫ് കാലി​ഗ്രാഫി ചെയ്യുക. മാനവിക ഐക്യം എന്ന ആശയം ഖുറാൻ പ്രകാശിപ്പിക്കുന്നുണ്ട്. ഖുർആന്‍റെ സന്ദേശം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. യുഎഇ, യുകെ, തുർക്കി എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിന്‍റെ മുന്നോടിയായാണ് കേരളത്തിലും നടത്തിയതെന്നും ​ദിലീഫ് കൂട്ടിച്ചേർത്തു.

600 മീറ്റർ നീളത്തിൽ ഈജിപ്റ്റുക്കാരൻ മുഹമ്മദ് ഗബ്രിയാൻ നിർമ്മിച്ച ഖുറാനാണ് മുന്നിലുണ്ടായിരുന്നത്. 2016-ൽ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്‍റൺ റാക്കറ്റ് നിർമ്മിച്ച് ദിലീഫ് ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. ഗാന്ധിജിയുടെ കൂറ്റൻ കരിക്കേച്ചറിലൂടെ ലിംക ബുക്കിലും ദിലീഫ് ഇടം നേടിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios