പടക്കം പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. മധ്യപ്രദേശ് സ്വദേശിക്കാണ് പരിക്കേറ്റത്. 

ഇടുക്കി: പടക്കം പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. മധ്യപ്രദേശ് സ്വദേശി സലീം [26] ന് ആണ് പരിക്കേറ്റത്. 

ചൊവ്വാഴ്ച രാവിലെ പഴയ മൂന്നാറിലെ വർക്ക്ഷോപ്പ് ക്ലബ്ബിന് സമീപത്തെ മുറിക്ക് പുറത്ത് പടക്കം കത്തിക്കവെ കൈയ്യിലിരുന്ന് പൊട്ടുകയായിരുന്നു. അപകടത്തിൽ ഇയാളുടെ വലത് കൈയ്യിലെ രണ്ട് വിരലുകൾ അറ്റുപോയി. മൂന്നാർ പോലീസിന്റെ നേതൃത്വത്തിൽ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകിയതുശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.