Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ്; രോ​ഗം സ്ഥിരീകരിച്ചത് ദുബായിയിൽ നിന്നും വന്നയാൾക്ക്

നിലവില്‍ 11 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജിലും 5 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 5 പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്. 

one more covid cases in Kozhikode District
Author
Kozhikode, First Published May 24, 2020, 5:58 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരു കൊവിഡ്‌ പോസിറ്റീവ് കേസ് ‌കൂടി റിപ്പോർട്ട് ചെയ്‌തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജയശ്രീ വി അറിയിച്ചു. 39 വയസ്സുള്ള തൂണേരി സ്വദേശിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. മേയ് 12 ന് ദുബായ്-കണ്ണൂർ വിമാനത്തിൽ കണ്ണൂരില്‍ എത്തിയ ഇദ്ദേഹം വടകര കൊവിഡ്‌ കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു. 

മെയ് 22 ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് ഇയാളെ മാറ്റുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്. 
നിലവില്‍ 11 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജിലും 5 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 5 പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്. 

ആകെ 21 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതുകൂടാതെ രണ്ട് മലപ്പുറം സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്.

അതേസമയം, കൊവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി ഇന്ന്‌ നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ ക്യാന്‍സര്‍ രോഗ ബാധിതയായിരുന്നു.

Follow Us:
Download App:
  • android
  • ios