സുന്ദരന്‍ എന്നൊരാള്‍ക്ക് കൂടി കുത്തേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട്: പാലക്കാട്: കൊല്ലങ്കോട് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പാലോക്കാട് സ്വദേശി പഴനിയാണ് മരിച്ചത്. 74 വയസ്സായിരുന്നു. രാവിലെ ചായ കുടിക്കാൻ പോയപ്പോൾ ആണ് കടന്നാൽ കുത്തേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ മറ്റ് ചിലർക്കും കടന്നൽ കുത്ത് ഏറ്റിട്ടുണ്ട്. സുന്ദരൻ എന്ന വ്യകതി കടന്നൽ കുത്തേറ്റ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.

