ഒന്നര കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ സ്വദേശി ബോഡി മെട്ടില്‍ ഒരാള്‍ പിടിയില്‍. ബോഡിമെട്ട് ചെക് പോസ്റ്റില്‍ ഉടുമ്പന്‍ചോല എക്സൈസിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഒന്നര കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ ഒന്നാംമൈല്‍ നടപ്പറമ്പില്‍ സലാം പിടിയിലായത്. 

ഇടുക്കി: ഒന്നര കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ സ്വദേശി ബോഡി മെട്ടില്‍ ഒരാള്‍ പിടിയില്‍. ബോഡിമെട്ട് ചെക് പോസ്റ്റില്‍ ഉടുമ്പന്‍ചോല എക്സൈസിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഒന്നര കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ ഒന്നാംമൈല്‍ നടപ്പറമ്പില്‍ സലാം പിടിയിലായത്. 

സോഫ്റ്റ് ഫുഡായ ബിങ്കോയുടെ കവറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കവര്‍ ഉരുക്കി ഒട്ടിച്ച അവസ്ഥയിലായിരുന്നു. ബിങ്കോ പായ്ക്കറ്റുകള്‍ എന്ന തെറ്റിദ്ധാരണയുണ്ടാക്കി അതിര്‍ത്തി കടത്താനായിരുന്നു ശ്രമമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ് ഇയാള്‍.

പെരുമ്പാവൂരില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്ക് സലാം കടന്നിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി ചെക് പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കുകയായിരുന്നു. ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജി പ്രകാശ്, ബോഡിമെട്ട് എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി. പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.