തിരുമല: ആലപ്പുഴ തിരുമലയില്‍ ഒരു വയസുകാരി മുലപ്പാൽ മുലപ്പാൽ നെറുകയില്‍ കയറി മരിച്ചു. കോളിശേരിയിൽ നിഥിന്റെ മകൾ നിള (1) യാണ് മരിച്ചത്.

ഇന്നലെ രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നിള. മുലപ്പാല്‍ നെറുകയില്‍ കയറിയതോടെ അബോധാവസ്ഥയിലായ നിളയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആലപ്പുഴ തിരുമല വാർഡിലാണ് നാടിനെ കരയിച്ച ദുരന്തം.