തല പൂർണമായും കലത്തിനുള്ളിലായി ഭയന്ന് പോയ കുഞ്ഞിനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഫയർ ഫോഴ്സ് ആസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി. പൂജപ്പുര കേശവൻ നഗർ റോഡ് അശോക് ഭവനിൽ അശോകിന്റെ മകൾ അഭിനയയുടെ തലയാണ് സ്റ്റീൽ കലത്തിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തല പൂർണമായും കലത്തിനുള്ളിലായി ഭയന്ന് പോയ കുഞ്ഞിനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് തിരുവനന്തപുരം ഫയർ ഫോഴ്സ് ആസ്ഥാനത്തെത്തിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് സ്റ്റേഷൻ ഗ്രേഡ് ഓഫീസർ സതീഷ് കുമാർ,സീനിയർ റെസ്ക്യൂ ഓഫീസർ എം.ഷാഫി എന്നിവരുടെ നേതൃത്വത്തിൽ മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് കലം മുറിച്ച് മാറ്റി കുഞ്ഞിന്റെ തല പുറത്തെത്തിച്ചത്. കലം മുറിച്ചു മാറ്റി വെളിച്ചം കണ്ടതോടെ വീട്ടുകാർക്കൊപ്പം കുഞ്ഞ് സന്തോഷത്തോടെയാണ് മടങ്ങിയത്.