മൂന്നാര്‍: ദേവികുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭത്തില്‍ പ്രതി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ യുപി സ്വദേശിയുടേതെന്ന് കണ്ടെത്തല്‍.  ഫോണ്‍ അവസാനമായി ഉപയോഗിച്ചത് ഹരിയാനയില്‍ നിന്നുമാണെന്നാണ് വിവരം.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഒരാഴ്ചയ്ക്ക് മുമ്പാണ് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്റെ സ്വകാര്യ ഫേസ് ബുക്ക് വ്യാജമായി നിര്‍മ്മിച്ച് ചില പണം തട്ടാന്‍ ശ്രമം ആരംഭിച്ചത്. സബ് കളക്ടറുടെ ചില സുഹ്യത്തുക്കള്‍ വിവമറിച്ചതിനെ തുടര്‍ന്ന് പണം നല്‍കരുതെന്നും വ്യാജ ഫേസ് ബുക്ക് അക്കൗണ്ടാണെന്നും കാണിച്ച് സബ് കളക്ടര്‍ അറിപ്പ് കൈമാറി. 

സംഭവത്തില്‍ ഇടുക്കി എ സിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഫെയിസ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമിച്ച  മൊബൈല്‍ നമ്പര്‍ യുപി സ്വദേശിയുടേയാണെന്നും ഫോണ്‍ അവസാനമായി ഉപയോഗിച്ചത് ഹരിയാനയില്‍ നിന്നാണെന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് സബ് കളക്ടര്‍ പറഞ്ഞു. എന്നാല്‍ ഓഫീസുമായി ഏറ്റവും അടുത്ത് ബന്ധമുള്ളവരുടെ സഹായമില്ലാത്തെ ഇത്തരം സംഭവം നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.