ഇടുക്കി: ഇടുക്കിയിലെ ഏകാധ്യാപക സ്കൂളായ മൂന്നാർ ലോക്കാഡിലെ എംജിഎൽസി സ്കൂളിൽലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണണൻ. കഴിഞ്ഞ ദിവസമാണ് ലോക്കാട് എസ്റ്റേറ്റിൽ ഏകാധ്യാപക സ്കൂളിൽ ടി വിയുടെ അഭാവം ഉണ്ടെന്ന വാർത്ത സബ് കളക്ടറുടെ ശ്രദ്ധയിലെത്തിയത്. ഇതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ സ്കൂളിൽ ടെലിവിഷനെത്തിച്ചാണ് പഠന സൗകര്യമൊരുക്കുകയായിരുന്നു സബ്കളക്ടര്‍. 

സ്കൂളിൽ  ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ എത്തിയപ്പോൾ ജൻമനാ കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്ത ദാരികയ്ക്കും പഠിക്കാൻ അവസരമൊരുങ്ങി. ദാരികയുള്‍പ്പടെ സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്കുായാണ് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ ടെലിവിഷൻ എത്തിച്ച് നൽകിയത്. സുഹൃത്തുക്കളക്കളുടെ സഹായത്തോടെ ലഭിച്ച രണ്ട് ടീവികളാണ് ദേവികുളം പഞ്ചായത്തിന് സബ്കളക്ടര്‍ കൈമാറി.

ഇതിലൊന്ന് ധാരികയുടെ സ്കൂളിനായിരുന്നു. സ്കൂളിൽ ടെലിവിഷൻ എത്തിയതോടെ കാഴ്ചകളിലൂടെ പുതിയ പഠനരീതിയിലേക്ക് കാലെടുത്തു വെയ്ക്കുകയാണ് ദാരികയെന്ന ആറുവയസ്സുകാരിയും. 
ജൻമനാ ഉള്ള വൈകല്യത്തെ ഇനി കാഴ്ചകളിലൂടെ അവൾ മറിക്കടക്കും. സ്കൂളിലെ ഏഴു വിദ്യാർത്ഥികൾക്കുമായി ടെലിവിഷൻ എത്തിച്ച് നൽകിയതിൽ സന്തോഷമുണ്ടെന്ന് അധ്യാപിക  ജയന്തി പറഞ്ഞു. 

സ്കൂളിലെ ഓൺലൈൻ ക്ലാസുകളുടെ ഔദ്ധ്യോഗിക ഉദ്ഘാടനം സബ് കളക്ടർ നിർവ്വഹിച്ചു. ലീല കേബിൾ ടീവി ഓപ്പറേറ്റേഴ്സാണ് സ്കൂളിനായി സൗജന്യ കേമ്പിൾ കണക്ഷൻ നൽകിയത്.
മൂന്നാറിലെ തോട്ടം മേഖലയ്ക്കായി രണ്ട് ടെലിവിഷനും ഇന്ന് വിതരണം ചെയ്തു. ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ഹാരിസൺ പ്ലാന്റേഷൻ മാനേജർ ജോസ് പി, ഫീൽഡ് ഓഫീസർ അൽഫിൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ടെലിവിഷൻ എത്തിച്ച് ഓൺലൈൻ പഠന സൗകര്യം ഒരുക്കിയ അധികൃതരോട് നന്ദി അറിയിച്ച് ദാരികയുടെ ഡാൻസും ചടങ്ങിൽ അവതരിപ്പിച്ചു.