ആർജെഡിയും കോൺഗ്രസും നയിക്കുന്ന പ്രതിപക്ഷമായ മഹാസഖ്യം അധികാരത്തിലേറുമെന്നാണ് പ്രവചനം. ജേർണൊ മിറർ അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ എക്സിറ്റ് പോൾ പ്രവചനം പങ്കുവെച്ചു.
പട്ന: 2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവും ബിജെപിയും നയിക്കുന്ന എൻഡിഎക്ക് വലിയ വിജയം പ്രവചിക്കുന്ന പ്രധാനപ്പെട്ട ആറ് എക്സിറ്റ് പോളുകൾ പുറത്തുവന്നപ്പോൾ വ്യത്യസ്ത പ്രവചനവുമായി ജേർണോ മിറർ എന്ന വാർത്താ പോർട്ടൽ. അവസാന ദിവസത്തെ പ്രചാരണത്തിന് ശേഷം, ആർജെഡിയും കോൺഗ്രസും നയിക്കുന്ന പ്രതിപക്ഷമായ മഹാസഖ്യം അധികാരത്തിലേറുമെന്നാണ് പ്രവചനം. ജേർണൊ മിറർ അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ എക്സിറ്റ് പോൾ പ്രവചനം പങ്കുവെച്ചു.
ഇന്ത്യ ബ്ലോക്ക് 130-140 സീറ്റുകൾ നേടുമെന്നും കേവല ഭൂരിപക്ഷമായ 122 സീറ്റുകൾ മറികടക്കുമെന്നും സർവേ പ്രവചിക്കുന്നു. ജേർണോ മിറർ റിപ്പോർട്ട് പ്രകാരം എൻഡിഎയ്ക്ക് അധികാരം നഷ്ടപ്പെടുകയും 100-110 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. രാഷ്ട്രീയ തന്ത്രജ്ഞനും നേതാവുമായ പ്രശാന്ത് കിഷോറിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ജൻ സുരാജ് പാർട്ടി (ജെഎസ്പി) മറ്റുള്ളവയിൽ 0-3 സീറ്റുകൾ നേടും. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് 3-4 സീറ്റുകൾ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
