Asianet News MalayalamAsianet News Malayalam

'ഉമ്മൻ ചാണ്ടി സ്നേഹസ്പർശം', തുളസിയുടെ വീട്ടിലെത്തി മറിയ ഉമ്മൻ, പുലിപിടിച്ച് പോയതിന് പകരം ആടുകളും കൂടും കൈമാറി

അട്ടപ്പാടി പുതൂർ ചെമ്പവട്ടക്കാട് ഊരിലെ തുളസിക്ക് പുലി പിടിച്ച് നഷ്ടമായ ആടുകൾക്ക് പകരം ആടുകളെയും കൂടും കൈമാറി

oommen Chandi Snehasparsham  Maria Oommen came to Thulasi s house and  gifted goats and the cage
Author
First Published Sep 1, 2024, 3:57 PM IST | Last Updated Sep 1, 2024, 3:57 PM IST

പാലക്കാട്: അട്ടപ്പാടി പുതൂർ ചെമ്പവട്ടക്കാട് ഊരിലെ തുളസിക്ക് പുലി പിടിച്ച് നഷ്ടമായ ആടുകൾക്ക് പകരം ആടുകളെയും കൂടും കൈമാറി. ഉമ്മൻ ചാണ്ടി സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സെൻറർ ഓഫ് എക്സലൻസ് ഫോർ മാർജിനലൈസ്ഡ് കമ്യൂണിറ്റി എന്ന സംഘടനയാണ് സഹായിച്ചത്. 

സംഘടനയുടെ ഭാരവാഹിയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ തുളസിയുടെ വീട്ടിലെത്തി ആടുകളെയും കൂടും കൈമാറി. കെപിസിസി മെമ്പർ പിസി ബേബി, എം ആർ സത്യൻ, പി എൽ ജോർജ്, ആർ  രങ്കസ്വാമി എന്നിവർ കൂടെയുണ്ടായിരുന്നു. 3 മാസം മുൻപാണ് തുളസിയുടെ ആടുകളെ പുലിപിടിച്ചത്.

41,000 വർഷം പഴക്കമുള്ള ‘സോംബി’ വൈറസുകൾ, മനുഷ്യരെ ബാധിക്കുമോ? ആശങ്ക വേണോ ഈ കണ്ടെത്തലിൽ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios